ന്യൂഡൽഹി: ഏറ്റവും ഉയർന്ന മാർക്ക് നേടുന്നതല്ല ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ഡൽഹി ഹൈക്കോടതി.
ഡല്‍ഹി ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെല്‍.
കുട്ടികളില്‍ അമിത സമ്മർദം ചെലുത്താതിരുന്നാല്‍ അവർക്ക് മികച്ചത് നല്‍കാൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നടത്തണമെന്നും യുവമനസ്സുകളെ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം പട്ടികജാതി (എസ്‌സി) സമുദായത്തിൽപ്പെട്ട രണ്ട് ഐഐടി-ഡൽഹി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ ആശങ്ക ഉന്നയിച്ചത്.
നല്ല മാർക്ക് നേടുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും പ്രധാനമാണെന്ന് യുവമനസ്സുകളെ മനസ്സിലാക്കിക്കൊടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല ഇതെന്നും കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്