ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സന്നദ്ധ സംഘടനയാണ് എസ്ബിഐക്കെതിരെ ഹർജി നൽകിയത്..
ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരം മാര്‍ച്ച് ആറിനകം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതു പാലിക്കാതിരുന്ന എസ്ബിഐ കഴിഞ്ഞ ദിവസം, കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് എഡിആര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്