ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ .ഇ.ഡിയെ ഭയന്നാണ് പല പ്രമുഖ നേതാക്കളും കോൺഗ്രസ് അടക്കം വിട്ട് ബിജെപിയിൽ ചേക്കേറുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.
'ഇ.ഡിയെ പിരിച്ചുവിടുകയോ, പിഎംഎൽഎയുടെ സെക്ഷൻ 45 റദ്ദാക്കുകയോ ചെയ്താൽ പകുതി നേതാക്കളും ബിജെപി വിടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനും വസുന്ധര രാജെയും അടക്കമുള്ള നേതാക്കൾ സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് നയ അഴിമതിക്കേസിൽ അന്വേഷണ ഏജൻസിയുടെ ആറ് സമൻസുകൾ ഒഴിവാക്കിയതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റുമായി കെജ്രിവാൾ നിയമപോരാട്ടത്തിലാണ്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എഎപിയുടെ വാദം.
പഞ്ചാബിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കാൻ തൻ്റെ പാർട്ടിയും കോൺഗ്രസും തീരുമാനിച്ചതായി യോഗത്തിൽ കെജ്‌രിവാൾ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇരു പാർട്ടികളും ഇപ്പോഴും ഡൽഹിയിൽ സീറ്റ് വിഭജന ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആറാമത്തെ സമൻസും കെജ്‌രിവാൾ ഒഴിവാക്കി. വിഷയം ഇപ്പോൾ കോടതിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് സമൻസ് ഒഴിവാക്കിയിരിക്കുന്നത്. കെജ്‌രിവാളിന് അയച്ച സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോൾ കോടതിയിലാണെന്നും എഎപി പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്