ചണ്ഡീഗഡ്: 'മുഖ്യമന്ത്രിക്കസേരയ്ക്കായി 500 കോടി' പരാമർശത്തിന് പിന്നാലെ നവജോത് കൗർ സിദ്ദുവിനെ പുറത്താക്കി കോൺഗ്രസ്.
ഭർത്താവും കോൺഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് നവജോത് കൗർ സിദ്ദുവിന്റെ വിവാദപരാമർശം.
നവജോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ അദ്ദേഹം സജീവമായി തിരിച്ചുവരുമെന്നും എന്നാൽ 500 കോടി നൽകുന്ന ആളായിരിക്കും മുഖ്യമന്ത്രി എന്നുമായിരുന്നു നവജോത് കൗർ സിദ്ദുവിന്റെ പരാമർശം.
പഞ്ചാബ് കോൺഗ്രസ് കനത്ത ഉൾപാർട്ടി തർക്കത്താൽ വലയുകയാണെന്നും അഞ്ചോളം നേതാക്കൾ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണെന്നും നവജോത് കൗർ സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായ അമരീന്ദർ സിംഗ് രാജ വാറിംഗ് ആണ് നവജോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
നവജോത് കൗർ സിദ്ദുവിന്റെ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദമാണ് പഞ്ചാബിൽ ഉണ്ടാക്കിയത്. ബിജെപി, ആം ആദ്മി തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ നേതാക്കൾ മുതൽ താഴെത്തട്ടിൽ വരെ അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
