ഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്ന നടി കങ്കണ റണാവത്തിനെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്തിൻ്റെ പരാമർശം വിവാദത്തിൽ.
ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ കങ്കണയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. കങ്കണയുടെ ചിത്രത്തിനൊപ്പം സുപ്രിയ ശ്രീനേത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും കുറിപ്പും വിവാദത്തിലായി. പിന്നാലെ സുപ്രിയ ശ്രീനേതിന് മറുപടിയുമായി കങ്കണ രംഗത്തെത്തി. പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് കങ്കണ മറുപടി നൽകിയത്.
എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ കങ്കണ നമ്മുടെ പെണ്‍കുട്ടികളെ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും ചിന്തിക്കാന്‍ പഠിപ്പിക്കണമെന്നും പറഞ്ഞു. എക്സിലായിരുന്നു കങ്കണയുടെ പ്രതികരണം.
20 വര്‍ഷമായി ഒരു കലാകാരിയെന്ന നിലയില്‍ താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. ലൈംഗിക തൊഴിലാളി ഉള്‍പ്പെടെ എല്ലാ സ്ത്രീകളും അന്തസ് അര്‍ഹിക്കുന്നുണ്ടെന്നും കങ്കണ എക്‌സില്‍ കുറിച്ചു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സുപ്രിയ ശ്രീനേത് രംഗത്തെത്തി. തൻ്റെ മെറ്റാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും. ഒരു സ്ത്രീക്കെതിരായ മോശം പോസ്റ്റ് അതിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തുവെന്ന് ശ്രീനേത് എക്‌സിൽ കുറിച്ചു. ഒരു സ്ത്രീയോടും ഞാൻ അങ്ങനെ പറയില്ലെന്ന് തന്നെ അറിയാവുന്ന എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു. വിശദീകരണ വീഡിയോയും ശ്രീനേത് പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്