ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണയായത്. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാന്‍ഡിന് ഈ റിപ്പോര്‍ട്ട് നല്‍കും. ബിജെപി പിന്തുണ തേടരുത്, എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകം യോഗം ചേര്‍ന്നിരുന്നു. ബിജെപി ഭരണത്തിന് അവസരം നല്‍കില്ലെന്നും മതേതര സര്‍ക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തിന് അധികാരം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റ് ചില പാര്‍ട്ടികളും പുതിയ സര്‍ക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
