ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ്. പുതുച്ചേരിയിലും കേരളത്തിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയ്‌യുടെ പാർട്ടിയുടെ ജനപ്രീതി ഉപയോഗപ്പെടുത്താനാണ് നീക്കം.
തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ നിലവിൽ ഡിഎംകെയുമായി കോൺഗ്രസ് സഖ്യത്തിലാണ്.
വരുന്ന തിരഞ്ഞെടുപ്പിൽ ഇത് മാറിയേക്കാം എന്നാണ് സൂചന. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെയ്ക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായാണ് വിവരം.
സഖ്യത്തിനുള്ളിൽ പിരിമുറുക്കങ്ങളുണ്ട് എന്ന കാര്യം ഉപമുഖ്യമന്ത്രി ഉദയിനിധി സ്റ്റാലിൻ കോൺഗ്രസ് എംപിയെ വേദിയിലിരുത്തി പറഞ്ഞിരുന്നു.
എഐഎഡിഎംകെ നേരത്തെ വിജയിച്ച മണ്ഡലങ്ങൾ കോൺഗ്രസിന് നൽകാനുള്ള ചർച്ചകൾ ഡിഎംകെയിൽ നടന്നുവരുന്നതിനിടെയാണ് വിജയിയുടെ ടിവികെയുമായി കോൺഗ്രസ് അടുപ്പം സ്ഥാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.
അതേസമയം, സഖ്യവും സംബന്ധിച്ചും സീറ്റുവിഭജനം സംബന്ധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുക ഹൈക്കമാൻഡ് ആണെന്ന് നേതാക്കൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
