'നോയിഡ വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ 45 മുതൽ 60 ദിവസത്തിനുള്ളിൽ ആരംഭിക്കും': സിവിൽ വ്യോമയാന മന്ത്രി

MARCH 28, 2026, 10:56 PM

ജെവാർ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (NIA) ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതികളിലൊന്നായ ഇത്, ദേശീയ തലസ്ഥാന മേഖലയിലെ (NCR) വ്യോമയാന ഇൻഫ്രാസ്ട്രക്ചറിന് വലിയൊരു കരുത്തായി മാറും.

ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിച്ച കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. അടുത്ത 45 മുതൽ 60 ദിവസത്തിനുള്ളിൽ വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും പ്ലാനിംഗും അവസാനഘട്ടത്തിലാണ്. സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണസജ്ജമാകുന്നതോടെ വിമാനങ്ങൾ സർവീസ് ആരംഭിക്കാൻ സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ ആരംഭിക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ സർവീസ് തുടങ്ങാൻ ഇൻഡിഗോ (IndiGo) സന്നദ്ധത അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ജെവാറിലെ ഈ പുതിയ വിമാനത്താവളം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ മേഖലയിൽ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

വിമാനത്താവള പദ്ധതിയിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യങ്ങൾക്കായുള്ള പദ്ധതികളും ഉൾപ്പെടുന്നു, ഇതിനായി 40 ഏക്കറിലധികം സ്ഥലം നീക്കിവച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam