ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടാൻ ബിജെപി പയറ്റുന്ന അതേ തന്ത്രവുമായി കോക്രോച്ച് ജനതാപാർട്ടി (CJP). രാജ്യത്തെ ഒരു പ്രമുഖ വ്യക്തിത്വം തങ്ങളുടെ പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന വമ്പൻ അറിയിപ്പാണ് സിജെപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ പാർട്ടിയിലേക്ക് എത്തുന്ന ആ 'വിഐപി' ആരാണെന്നത് സംബന്ധിച്ച യാതൊരുവിധ സൂചനകളും നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല. വലിയൊരു സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള സിജെപിയുടെ ഈ ബിജെപി മോഡൽ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്.
അതേസമയം, സിബിഎസ്ഇ മൂല്യനിർണ്ണയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് കോക്രോച്ച് ജനതാപാർട്ടി.
പ്രതിഷേധങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഒടുവിൽ ദില്ലിയിലെത്തും. വരുന്ന ജൂൺ 6-ന് താൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും തുടർന്ന് സമരപരിപാടികളിലേക്ക് കടക്കുമെന്നും അഭിജിത് ദീപ്കെ തന്നെയാണ് തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്.
വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള സമരം ശക്തമാക്കുന്നതിനൊപ്പം പാർട്ടിയിലേക്ക് എത്തുന്ന പുതിയ പ്രമുഖനെ പ്രഖ്യാപിക്കുന്നതും സിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗത കൂട്ടുമെന്നാണ് അണികളുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
