ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു; വർധിപ്പിച്ചത് കിലോഗ്രാമിന് 3.89 രൂപ

AUGUST 28, 2026, 10:19 PM

ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു.കിലോ​ഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓ​ഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു.മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ​ഗ്യാസ് ലിമിറ്റഡാണ്(ഐജിഎൽ) സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചത്.

വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോ​ഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ​ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ​ഗുരു​ഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.

അന്താരാഷ്ട്ര വിപണയിൽ എൽഎൻജി വില വർധിച്ചതാണ് സിഎൻജി വില വർധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎൽ വ്യക്തമാക്കുന്നത്.വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് സിഎൻജി നിർമാണത്തിനായി പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനാൽ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു.

vachakam
vachakam
vachakam

സിഎൻജി വില വർധിപ്പിച്ചത് ഡൽഹി-എൻസിആർ മേഖലകളിലെ പൊതു​ഗതാ​ഗത മേഖലയെയും ബാധിക്കും. ഡൽഹിയിലെ മിക്ക ടാക്സി കാർ, ഓട്ടോകളും സിഎൻജിയാണ് ഉപയോ​ഗിക്കുന്നത്. ഇന്ധനവില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam