മുംബൈ: പരീക്ഷാ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സൗത്ത് മുംബൈയിലാണ് സംഭവം ഉണ്ടായത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 15-കാരനെ കണ്ടെത്തിയത്.
അതേസമയം കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, അതിനു മുൻപ് തന്നെ മരണം സ്ഥിരീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.
എന്നാൽ വിഷാദവും പരീക്ഷ സമ്മർദ്ദവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവ സമയത്ത് വിദ്യാർത്ഥി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ രണ്ട് പേരും ജോലിക്ക് പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. വലിയ തോതിൽ പരീക്ഷാ സമ്മർദ്ദം ഉണ്ടെന്ന കാര്യം കുട്ടി തൻ്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്