ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം 7:55 ന് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട 6E 6591 വിമാനത്തിനാണ് ടേക്ക് ഓഫിന് ശേഷം സാങ്കേതിക തകരാർ സംഭവിച്ചത്.
അതേസമയം മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ഏകദേശം 40 മിനിറ്റ് പ്രദേശത്ത് വട്ടമിട്ടു പറക്കുകയും തിരുപ്പതിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തെ കുറിച്ച് ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
എന്നാൽ സാങ്കേതിക തകരാറിന്റെ കാരണം അധികൃതർ നിലവിൽ അന്വേഷിച്ചുവരികയാണ്. ഇത് കാരണം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് സഹായത്തിനും പുനഃക്രമീകരണത്തിനുമായി ഇൻഡിഗോയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്