രാജ്യ തലസ്ഥാനത്ത് കോളറ വ്യാപനം അതിരൂക്ഷം: 240 പേർക്ക് രോഗം സ്ഥിരീകരിച്ചു

OCTOBER 6, 2025, 3:55 AM

ഡൽഹി: രാജ്യ തലസ്ഥാനത്ത് കോളറ വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വയറിളക്കം, നിർജലീകരണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയിട്ടുള്ളത്.

മലിനജലവും ശുചിത്വമില്ലായ്മയുമാണ് രോഗവ്യാപനത്തിന് കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി ഡസൻ കണക്കിനാളുകൾ രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം, 104 വാർഡുകളിൽ കോളറ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 240 പേരാണ് ഇതുവരെ ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇത് മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന കണക്കാണ്. മലിനജലം ഒഴുക്കിവിടാൻ കൃത്യമായ സംവിധാനമില്ലാത്ത, ശുദ്ധജല വിതരണം കൃത്യമായി നടക്കാത്ത പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്.

vachakam
vachakam
vachakam

കോളറ വ്യാപനം രൂക്ഷമായതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജലപരിശോധനയും ശുചീകരണവും നടത്തുന്നുണ്ട്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam