പ്രതിരോധ ബന്ധം ശക്തമാക്കും: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി 

FEBRUARY 22, 2024, 3:45 AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍ഡോ-പസഫിക് കമാന്‍ഡിന്റെ (യുഎസ് ഇന്‍ഡോപാകോം) അഡ്മിറല്‍ ജോണ്‍ ക്രിസ്റ്റഫര്‍ അക്വിലിനോയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ സമകാലിക സുരക്ഷാ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പിക്കുകയും ചെയ്തു.

സമകാലിക സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും പരസ്പര തന്ത്രപരമായ താല്‍പ്പര്യങ്ങളെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പങ്കുവെച്ചുകൊണ്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (എച്ച്ക്യു ഐഡിഎസ്) പറഞ്ഞു.


നേരത്തെ സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ലോക്ഹീഡ് മാര്‍ട്ടിന്റെ പ്രതിനിധി സംഘവുമായി ആശയവിനിമയം നടത്തിയിരുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് അനുസൃതമായി ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായി ഇന്ത്യന്‍ പ്രതിരോധ വ്യവസായവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇന്റര്‍നാഷണല്‍ ബിസിനസിന്റെ വൈസ് പ്രസിഡന്റ് റെയ്മണ്ട് പി പിസെല്ലിയാണ് പ്രതിനിധി സംഘത്തെ നയിച്ചതെന്ന് എച്ച്ക്യു ഐഡിഎസ് എക്സിലെ മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

മേരിലാന്‍ഡിലെ ബെഥെസ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് എയ്റോസ്പേസ് മേജര്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നൂതന സാങ്കേതിക സംവിധാനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗവേഷണം, രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, സംയോജനം, സുസ്ഥിരത എന്നിവയില്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സുരക്ഷാ, എയ്റോസ്പേസ് കമ്പനിയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam