ചെന്നൈ: വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വന്‍ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെ കരൂരില്‍ എത്തും. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാര്‍ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെ പുലര്‍ച്ചെ തിരുച്ചി വഴി ആയിരിക്കും കരൂരില്‍ എത്തുക.
ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുന്‍ മന്ത്രി വി. സെന്തില്‍ ബാലാജിയെയും, മന്ത്രി സുബ്രഹ്മണ്യനെയും നിയോഗിച്ചതായി സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനങ്ങള്‍ സഹകരിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാരോടും കരൂരിലേക്ക് പോകാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
