അന്ധേരി : വ്യാവസായിക കേന്ദ്രത്തിൽ രാസവസ്തു ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് ഒരാൾക്ക് ദാരുണാന്ത്യം.അഹമ്മദ് ഹുസൈൻ (20) എന്നയാളാണ് മരിച്ചത്.അപകടത്തിൽ ചികിത്സയിൽ കഴിയുന്ന നൗഷാദ് അൻസാരി (28), സാബ ഷെയ്ഖ് (17) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ പ്രദേശത്തെ ഭംഗർവാടിയിലെ ഇരുനില കെട്ടിടത്തിനുള്ളിലാണ് രാസവസ്തു ചോർച്ചയുണ്ടായത്.അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി 3 പേരെയും പുറത്തെത്തിച്ചുവെങ്കിലും അഹമ്മദ് ഹുസൈൻ മരിച്ചിരുന്നു.രാസവസ്തു ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല.
വാതകച്ചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങൾ കൂടുതൽ ആവർത്തിക്കുന്നതോടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
