ന്യൂഡൽഹി: ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ കേന്ദ്ര സർക്കാർ നിരോധിച്ചു. അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ജെ.കെ.പി.എല്‍ (മുഖ്താർ അഹമ്മദ് വാസ), ജെ.കെ.പി.എല്‍ (ബാഷിർ അഹമ്മദ് തോത), ജമ്മു കശ്മീർ പീപ്പിള്‍സ് പൊളിറ്റിക്കല്‍ ലീഗ് എന്നറിയപ്പെടുന്ന ജെ.കെ.പി.എല്‍ (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ശൈഖ് നേതൃത്വം നല്‍കുന്ന ജെ.കെ.പി.എല്‍ (അസീസ് ശൈഖ്) എന്നിവയെയാണ് നിരോധിച്ചത്.
വിഘടനവാദി നേതാവ് യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ (ജെകെഎൽഎഫ്) നിരോധനം കേന്ദ്ര സർക്കാർ ഇന്ന് അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. തീവ്രവാദ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 2019ൽ ജെകെഎൽഎഫിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
തീവ്രവാദ ഫണ്ടിങ് കേസില്‍ തിഹാർ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് യാസീൻ മാലിക്. 1989 ഡിസംബർ 18ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകള്‍ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുമാണ് മാലിക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്