ദില്ലി: അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പകരം പയറുവർഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി ജയതിലകിനാണ് കഴിഞ്ഞ മാസം കത്ത് നൽകിയത്.അരിയും ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. കേന്ദ്രസർക്കാർ താങ്ങുവില അടക്കം പ്രഖ്യാപിച്ച അരിക്ക് അധിക ബോണസ് നൽകുന്നത് ഉൽപാദനം ഇനിയും കൂട്ടും. കേരളം ബോണസ് നൽകുന്നത് പുനപരിശോധിക്കണം എന്നും ധനമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ കത്തിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തി. ഇത് കർഷകരോടുളള ദ്രോഹമെന്നാണ് കർഷക സംഘടനകളുടെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ
ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു