ഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി മുഖ്യ വരണാധികാരിയേയും രണ്ട് സഹ വരണാധികാരിയേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2025 ന്റെ റിട്ടേണിങ് ഓഫീസറായി നിയമിച്ചത്. രാജ്യസഭ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്‍, രാജ്യസഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ വിജയകുമാര്‍ എന്നിവരാണ് സഹവരണാധികാരികള്‍.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് വരണാധികാരിയെയും സഹ വരണാധികാരികളെയും നിയമിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്