ന്യൂഡൽഹി: കുട്ടികളിൽ അമിതഭാരവും ടൈപ്പ് 2 പ്രമേഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ സിബിഎസ്ഇ.
എല്ലാ സിബിഎസ്ഇ സ്കൂളുകളിലും 'പഞ്ചസാര ബോർഡുകൾ' സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുദിവസം അനുവദനീയമായ പഞ്ചസാരയുടെ അളവ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്, മധുരം അധികം കഴിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, നല്ല ഭക്ഷണശീലങ്ങൾ എന്നിവയുൾപ്പെടുത്തിയാകണം ബോർഡുകൾ തയ്യാറാക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ അവബോധക്ലാസുകളും സെമിനാറുകളും നടത്തണം. നാലുമുതൽ പത്തുവരെ പ്രായമുള്ള കുട്ടികൾ ദിവസേന കഴിക്കുന്ന കാലറിയുടെ 13 ശതമാനവും പഞ്ചസാരയാണെന്ന് പഠനങ്ങൾ പറയുന്നു. 11-നും 18-നുമിടയിലുള്ള കുട്ടികളിൽ ഇത് 15 ശതമാനമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്