പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ്; എയര്‍ ഇന്ത്യ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

MARCH 28, 2024, 6:11 PM

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് പ്രഫുൽ പട്ടേൽ (അജിത് പവാർ വിഭാഗം) ഉൾപ്പെട്ട അഴിമതിക്കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അവസാനിപ്പിച്ചു. 

2017ൽ രജിസ്റ്റർ ചെയ്ത കേസാണ്  അവസാനിപ്പിച്ചിരിക്കുന്നത്. പ്രഫുല്‍ എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. 

കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളിയാണ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന സമയത്ത് വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്.

vachakam
vachakam
vachakam

ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2017 മേയിലാണ് വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രുഫുല്‍ പട്ടേലിനും ഉദ്യോഗസ്ഥര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. കേസ് അവസാനിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടും സിബിഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam