ഡൽഹി: തെരുവുനായ വിഷയത്തിൽ മൃഗസ്‌നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രിംകോടതി. സ്ഥാപന പരിസരത്തെ നായ്ക്കളെ നേരിടാന്‍ പൂച്ചകളെ വളര്‍ത്താമെന്നായിരുന്നു സുപ്രിം കോടതിയുടെ പരിഹാസം. നായ്ക്കളും പൂച്ചകളും ശത്രുക്കളാണല്ലോ എന്നും കോടതി ചോദിച്ചു.
തെരുവുനായ പ്രശ്നം ഒഴിവാക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് നൽകണോയെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശം.
ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ എന്തിന് ഉണ്ടാകണമെന്നും ഇത്തരം സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിൽ ആർക്കാണ് എതിർപ്പെന്നും കോടതി ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
