ഹൈദരാബാദ്: തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലെ പ്രിസം പബ്ബിലെ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങളിലാണ് നടിയും ഇന്‍ഫ്യൂവെന്‍സറുമായ കല്‍പികയ്ക്കെതിരെ കേസ് എടുത്തത്.
മെയ് അവസാനം നടന്ന സംഭവത്തില്‍ കല്‍പിക പബ് ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുടെ ദേഹത്തേക്ക് പ്ലേറ്റുകൾ എറിയുകയും, ശാരീരിക അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം.
ഒപ്പം പബ്ബിലെ ബില്ല് നടി അടച്ചില്ലെന്നും പബ്ബ് മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, പബ്ബ് ജീവനക്കാർ തന്നോടാണ് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കൽപിക ഗണേഷ് പോലീസിൽ മറു പരാതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്