ഡൽഹി: സി സദാനന്ദൻ എംപിയെ സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു . രാജ്യസഭാ അംഗങ്ങളുടെ കാറ്റഗറിയിലാണ് തിരഞ്ഞെടുത്തത്.
ഒരു വർഷക്കാലമായി ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കാണ് മലയാളി എംപിക്ക് നിയമനം. സി സദാനന്ദന്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
ബിജെപി നേതാവ് സി.സദാനന്ദന് 30 വയസ്സുള്ളപ്പോഴാണ് അക്രമത്തിൽ രണ്ട് കാലുകളും നഷ്ടമായത്. സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികൾ.
1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
