ഉപതിരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; തമിഴ്നാട്ടിൽ ടിവികെയും എഐഎഡിഎംകെയും തമ്മിൽ ഇഞ്ചോടിഞ്ചു  പോരാട്ടം

OCTOBER 8, 2026, 11:13 PM

ഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ബിജെപിയും തമിഴ്നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകവും മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ടുകൾ. ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അസമിലും ബിജെപി മുന്നിലാണ്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപിക്ക് 1,900 വോട്ടിന്റെ ലീഡുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് ഇതുവരെ 18 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. റെജിനഗറിലും ബിജെപി 900 വോട്ടിന്റെ ലീഡുമായി മുന്നിലാണ്. തൃണമൂൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്.

തമിഴ്നാട്ടിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തുടക്കത്തിൽ രണ്ട് മണ്ഡലങ്ങളിലും മുന്നിലായിരുന്ന ടിവികെ നിലവിൽ ഒരു സീറ്റിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. മധുരാന്തകത്ത് ടിവികെയുടെ ലീഡ് 2,000 വോട്ട് കടന്നപ്പോൾ ധാരാപുരത്ത് എഐഎഡിഎംകെ 66 വോട്ടിന് മുന്നിലാണ്.

vachakam
vachakam
vachakam

തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവരുന്നത്. ആറ് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഫലം ടിവികെയ്ക്ക് നിർണായകമാണ്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിലെ ജനവിധിയും ശ്രദ്ധേയമാണ്. പുതുച്ചേരിയിലെ തട്ടഞ്ചാവടി നിയമസഭാ മണ്ഡലത്തിലും അസമിലെ നൗഗോൺ ലോക്‌സഭാ മണ്ഡലത്തിലും വോട്ടെണ്ണൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam