ഒഡിഷയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം.അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കും ഏറ്റിട്ടുണ്ടെന്നാണ് വിവരം.
വ്യഴാഴ്ച പകൽ പതിനൊന്ന് മണിയോടെ ഒഡിഷയിലെ സുന്ദർഗഡിൽ ദേശീയ പാത 520ൽ കെ ബാലിങ് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകട സ്ഥലത്ത് റോഡ് പണി നടക്കുന്നതിനാൽ ബസ് തെറ്റായ വഴിയിലൂടെ വരുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
അപകടം ഉണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും പരിക്കേറ്റവരെ കൃത്യ സമയത്ത് തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
