ന്യൂഡൽഹി∙ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിക്കുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലുകൾ വാങ്ങാനുള്ള അനുമതിക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതലയോഗം ഉടൻ ചേരുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാൻ സെനിക കേന്ദ്രങ്ങളിൽ കനത്ത നാശം വിതച്ച ബ്രഹ്മോസ് മിസൈലുകൾ വാങ്ങിക്കൂട്ടാനൊരുങ്ങി ഇന്ത്യൻ സേന. നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്കും കര, വ്യോമ മാർഗം വിക്ഷേപിക്കാനാകുന്നതുമുൾപ്പെടെയുള്ള മിസൈലുകളാണ് വാങ്ങുന്നത്.പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാക്കിസ്ഥാൻ ഭീകര, സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകൾ വലിയ പങ്കുവഹിച്ചിരുന്നു. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ ആത്മനിർഭർ ഭാരതിന്റെ ശക്തി തെളിയിക്കുന്നതായി, പ്രത്യേകിച്ച് ബ്രഹ്മോസ് മിസൈലുകൾ’–മോദി പറഞ്ഞു.
നാവികസേനയുടെ വീർ ക്ലാസ് യുദ്ധക്കപ്പലുകളിലും വ്യോമസേനയുടെ റഷ്യൻ നിർമിത സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളിലുമാകും ബ്രഹ്മോസ് വിന്യസിക്കുക.ഓപ്പറേഷൻ സിന്ദൂറിൽ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ‘ഓപ്പറേഷൻ സിന്ദൂറിൽ നമ്മൾ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ കരുത്ത് ലോകം കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
