രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

OCTOBER 29, 2025, 12:40 AM

നടന്മാരായ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് ബോംബ് ഭീഷണി. വീടുകളിൽ സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്നാട് ഡി ജി പിയുടെ ഓഫീസിൽ ഇ- മെയില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന്, പൊലീസും ബോംബ് സ്ക്വാഡും ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തി.പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഇത് വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു.

സ്‌ഫോടകവസ്തു സ്ഥാപിക്കാന്‍ അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്നും അത് വ്യാജമായിരിക്കാമെന്നും രജനികാന്തിന്റെ സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ബോംബ് സ്‌ക്വാഡുമായി സഹകരിച്ചാണ് ചെന്നൈ സിറ്റി പൊലീസ് പരിശോധന നടത്തിയത്. അടുത്തിടെ നിരവധി തമിഴ് സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കും സമാനമായ ഭീഷണികള്‍ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam