ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിൽ സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. കഴിഞ്ഞ ദിവസമാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമുണ്ടായത്.
റോഡിൽ കിടന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനങ്ങൾ കയറിയിറങ്ങിയതോടെ മൃതദേഹത്തിൽ നിന്നും കൈകാലുകൾ അറ്റുപോന്നു. റോഡിൽ വികൃതമായാണ് പിന്നീട് ശരീരം കിടന്നത്.
നൂറുകണക്കിന് കാറുകളാണ് മൃതദേഹത്തിലൂടെ കടന്നുപോയത്. എന്നാൽ ആരെങ്കിലും വാഹനം നിർത്തി വിവരം പൊലീസിനെ അറിയിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. അതിനിടെ, സാമൂഹ്യമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.
ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്