അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ജയം. നഗരസഭകളിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും തിരിച്ചടിയേറ്റു. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും ബിജെപി മുന്നിലാണ്.
ബിജെപി ഏകപക്ഷീയമായി തൂത്തുവാരുമെന്നാണ് ആദ്യഘട്ട സൂചന. മിക്ക ജില്ലകളിലും താലൂക്ക് പഞ്ചായത്തുകളിലും അവരുടെ സ്ഥാനാർത്ഥികൾ മുന്നിലാണ്.
സൂറത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിച്ചു. സംസ്ഥാനത്തെ നാല് പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിൽ ബിജെപി വ്യക്തമായ ലീഡ് നേടുന്നതായി ആദ്യ ട്രെൻഡുകൾ സൂചിപ്പിക്കുന്നു.
പലയിടത്തും ആം ആദ്മി പാർട്ടി ബിജെപിക്ക് വെല്ലുവിളിയാകുന്നു. അതേസമയം കോൺഗ്രസ് സ്വാധീനമുറപ്പിക്കാനായി പൊരുതുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനായ അഹമ്മദാബാദിൽ ബിജെപിക്ക് വ്യക്തമായ ലീഡോടെ മുന്നേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
