ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിട്ട ചർച്ചകളിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ഭരണം നേടാനായി വിജയ്‌യുടെ ടിവികെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാല്‍ ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ടിവികെ വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ബിജെപി അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരുന്നു. ഡിഎംകെ വിരുദ്ധ മുന്നണിയില്‍ പരമാവധി കക്ഷികളെ ചേര്‍ക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന് നല്‍കിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഏത് വിധേനയും ടിവികെയുമായി സഖ്യം ചേരാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
