കൊൽക്കത്ത: ഉപരാഷ്ട്രപതി വോട്ടെടുപ്പിൽ 'പണം നൽകി എംപിമാരെ സ്വാധീനിച്ചു'വെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.
എംപിമാരെ പണം നൽകി സ്വാധീനിച്ചതായി റിപ്പോർട്ട് ഉണ്ടെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.
രഹസ്യ ബാലറ്റ് ആയതിനാൽ ക്രോസ് വോട്ട് കണ്ടു പിടിക്കാൻ കഴിയില്ലെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
ഒരംഗത്തിന്റെ വോട്ടിനായി 15-20 കോടി ചെലവഴിച്ചു. പ്രതിപക്ഷ 'ഇൻഡ്യ' ബ്ലോക്കിന്റെ സ്ഥാനാർത്ഥിക്ക് അവകാശപ്പെട്ടതിനേക്കാളും വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ബാനർജിയുടെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
