ബെംഗളൂരു: കർണാടകയിൽ അട്ടിമറിയിലൂടെ ഒരു രാജ്യസഭാ സീറ്റ് പിടിക്കാൻ ലക്ഷ്യമിട്ടിരുന്ന ബിജെപിക്ക് തിരിച്ചടിയായി എംഎൽഎയുടെ ക്രോസ് വോട്ട് . ബിജെപി എംഎൽഎ എസ്ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്.
മനഃസാക്ഷി വോട്ട് ചെയ്തതായി എംഎൽഎയും പിന്നീട് പാർട്ടി ചീഫ് വിപ്പുമായ ദൊഡ്ഡണ്ണ ഗൗഡ സ്ഥിരീകരിച്ചതോടെയാണ് വോട്ടെണ്ണലിന് മുമ്പ് വിവരം പുറത്തായത്.
എം.എൽ.എ ക്രോസ് വോട്ട് ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം അത് കാര്യമാക്കിയില്ല.
വോട്ടെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി എസ് ടി സോമശേഖർ തന്നെ ക്രോസ് വോട്ട് ചെയ്തുവെന്ന സൂചന നൽകി. മനഃസാക്ഷി വോട്ട് ചെയ്തെന്നായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിൻ്റെ പ്രതികരണം.
2019ൽ ബിജെപിയിലേക്ക് ചേക്കേറിയ 16 എംഎൽഎമാരിൽപെട്ട ആളാണ് എസ് റ്റി സോമശേഖർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു തന്നെ കോൺഗ്രസിലേക്കു തിരികെ പോകാനുളള നീക്കങ്ങൾ സോമശേഖർ നടത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും നല്ല ബന്ധം പുലർത്തി വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്