ബെംഗളൂരു: മംഗലാപുരത്ത് ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായതായി റിപ്പോർട്ട്. മംഗലാപുരം സബ് ജയിലിൽ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ചോട്ടെ നൗഷാദ് എന്ന ഇയാൾ ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നൽകിയത് നൗഷാദാണ് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂർ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലർ നൗഷാദിനെ കല്ലെറിയാൻ ആരംഭിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതർ ഉടൻ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്