ജയ്പൂർ : രാജസ്ഥാനിൽ ബിജെപി നേതാവിനെതിരെ വധശ്രമം.ചിറ്റൂർഗഢ് ജില്ലയിലെ മുൻ ബിജെപി സെക്രട്ടറിയായ രമേഷ് ഇനാനിക്ക് നേരെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിർത്തത്.
കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് ബൈക്കിൽ സഞ്ചരിക്കവേയാണ് അക്രമി വെടിയുതിർത്തത്.
ആക്രമണത്തിൽ ഇനാനിയുടെ കാലിനും മുതുകിനും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റ് മുതുകിലൂടെ തുളച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്.
അക്രമി ഇനാനിയെ പിന്തുടരുകയായിരുന്നുവെന്നും രണ്ട് റൗണ്ട് വെടിയുതിർത്തതായും എസ്പി മനീഷ് തൃപാഠി പറഞ്ഞു.ഹെൽമെറ്റ് ധരിച്ചതിനാൽ അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
