ട്രാക്കുകളിൽ ഇരുമ്പ് കമ്പികൊണ്ട്‌ മരത്തടി കെട്ടിവെച്ച് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

MAY 20, 2025, 12:38 AM

 ലഖ്‌നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ ഇരുമ്പ് കമ്പികൊണ്ട്‌ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. 

 ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഡയിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ഉൾപ്പടെയുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്ന് പൊലീസ് പറയുന്നത്.  

 ദലേൽനഗർ - ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

vachakam
vachakam
vachakam

 തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ ന്യൂഡൽഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ലഖ്‌നൗവിലേക്ക് പോകുമ്പോഴാണ് ആദ്യ ശ്രമം നടന്നത്. രാജധാനി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ്  ട്രാക്കില്‍ മരത്തടികള്‍ കണ്ടത്. കൃത്യ സമയത്ത് ട്രെയിനുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

  രാജധാനി എക്‌സ്പ്രസ് കടന്നുപോയ ഉടൻ തന്നെ, അതേ റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന 15044 കാത്ഗോഡം-ലഖ്‌നൗ എക്‌സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം തുടര്‍ന്നെന്നും റെയില്‍വെ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam