ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയക്കേസില്‍ കുറ്റമാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹിയില്‍ വലിയ സംഘർഷാവസ്ഥ. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി മന്ത്രിമാരായ അതിഷി മർലേന, സൗരഭ് ഭരദ്വാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി ഓഫിസിലേക്ക് മാർച്ച് ചെയ്ത എ.എ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വലിയ സംഘർഷത്തിനിടയാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തിരുന്നു. എല്ലാ ബി.ജെ.പി ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കാനാണ് പാർട്ടി ആഹ്വാനം.
അതേസമയം കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ വേട്ടയാടലിന്‍റെ ഭാഗമാണെന്നും ആരോപിച്ച് ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷികള്‍ രംഗത്തെത്തി. ആം ആദ്മി പാർട്ടി പ്രവർത്തകർ ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്