മുംബൈ: മറാത്ത സംവരണ ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും മറാത്ത സമുദായങ്ങൾക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്. ഇതോടെ സംവരണ പരിധി 50 ശതമാനമായി ഉയരും.
റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനം മറാത്ത സമുദായക്കാരാണ്. മറാത്ത സമൂഹം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് പുതിയ നിയമത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
'ഏകദേശം 2-2.5 കോടി ആളുകളിലാണ് സർവേ നടത്തിയത്. ഫെബ്രുവരി 20 ന് ഞങ്ങൾ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്, അതിനുശേഷം നിയമപ്രകാരം മറാത്ത സംവരണം നൽകും,' ഏക്നാഥ് ഷിൻഡെ പറഞ്ഞു.
21.22 ശതമാനം മറാത്ത കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നും ഇത് സംസ്ഥാനത്തിൻ്റെ ശരാശരിയായ 17.4 ശതമാനത്തേക്കാൾ കൂടുതലാണെന്നും സർവേ വെളിപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ 94 ശതമാനവും മറാത്ത കുടുംബങ്ങളുടേതാണെന്നും സർവേ സൂചിപ്പിക്കുന്നു.
നേരത്തെ മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വൻ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും മുസ്ലീം സമുദായങ്ങൾക്ക് അഞ്ച് ശതമാനം സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായങ്ങൾക്കും സംവരണ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് എംഎൽഎ റയീസ് ഷെയ്ഖ് അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്