ഡല്‍ഹി: ഇ ഡി കസ്റ്റഡിയിലിരുന്ന് ഭരണം തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കസ്റ്റഡിയിലിരുന്നു കൊണ്ട് ആദ്യ സർക്കാർ ഉത്തരവ് കെജ്രിവാള്‍ പുറപ്പെടുവിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് പുറത്തിറക്കിയത്.
അതേസമയം ഇന്ന് ഡല്‍ഹി മന്ത്രി അതിഷി മർലേന വാർത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്ന് എ.എ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളില്‍നിന്ന് കെജ്രിവാളിന് സംരക്ഷണം നല്‍കാൻ ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. മാർച്ച് 28 വരെ കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്