ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്.
12 അംഗ എൻഫോഴ്സ്മെൻ്റ് സംഘം സെർച്ച് വാറൻ്റുമായി കെജ്രിവാളിൻ്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ട് തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. നേരത്തെ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്