ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യ നയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ഇഡിയുടെ ലോക്കപ്പിലാണ് ഡൽഹി മുഖ്യമന്ത്രി കഴിഞ്ഞ രാത്രി ചെലവഴിച്ചത്. കിടക്കാൻ കട്ടില്‍ നല്‍കിയില്ല, പകരം വെറുനിലത്ത് ഒരു കിടക്കയിട്ടു കൊടുത്തു. ഒരു ബ്ലാങ്കറ്റും നല്‍കി.
മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം രാത്രി ഭക്ഷണം കഴിച്ചയുടനെയാണ് കെജ്രിവാളിനെ അന്വേഷണ ഏജൻസി ലോക്കപ്പിലേക്ക് കൊണ്ടുപോയത്.
എ.സിയുള്ള മുറിയായിരുന്നു. എന്നാല്‍ മറ്റ് ഒരു സൗകര്യവും മുറിയിലുണ്ടായിരുന്നില്ല. സമയമാകുമ്ബോള്‍ ചായയും കോഫിയും പ്രഭാതഭക്ഷണവും അന്വേഷണ ഉദ്യോഗസ്ഥൻ നല്‍കിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രമേഹബാധിതനായ ഇദ്ദേഹത്തിൻ്റെ ആരോഗ്യനിലയും അധികൃതർ പരിഗണിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് എട്ടംഗ സംഘം കെജ്രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയുകയായിരുന്നു.
അറസ്റ്റിനു പിന്നാലെ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധമാണുണ്ടായത്. പ്രതിഷേധിച്ച എ.എ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്