ഇന്ത്യൻ ഡിജിറ്റൽ വിപണി ലക്ഷ്യം; ആപ്പിൾ പേ ഇന്ത്യയിലേക്ക്, പ്രമുഖ ബാങ്കുകളുമായി ചർച്ച തുടങ്ങി

FEBRUARY 26, 2026, 3:27 AM

ന്യൂഡൽഹി: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ (Apple Pay) വൈകാതെ ഇന്ത്യയിലുമെത്തുന്നു. ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വിപണി ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായും കാർഡ് നെറ്റ്‌വർക്കുകളുമായും ആപ്പിൾ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 2026 പകുതിയോടെ സേവനം ഇന്ത്യയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി (HDFC), ഐസിഐസിഐ (ICICI), ആക്സിസ് (Axis) എന്നിവയുമായും മാസ്റ്റർകാർഡ്, വിസ തുടങ്ങിയ പേയ്മെന്റ് നെറ്റ്‌വർക്കുകളുമായും ആപ്പിൾ അധികൃതർ പ്രാഥമിക ചർച്ചകൾ നടത്തി.

ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന യുപിഐ (UPI) സംവിധാനവും ആപ്പിൾ പേയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിംഗർപ്രിന്റ്, ഫേസ് റെക്കഗ്നിഷൻ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങൾ വഴി പേയ്മെന്റുകൾ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയത് ആപ്പിൾ പേയ്ക്ക് വലിയ അനുകൂല ഘടകമാണ്.

vachakam
vachakam
vachakam

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ വമ്പന്മാർ വാഴുന്ന ഇന്ത്യൻ വിപണിയിലേക്ക് ആപ്പിൾ കൂടി എത്തുന്നതോടെ മത്സരം കടുക്കും. നിലവിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ 10 ശതമാനത്തോളം വിഹിതം ആപ്പിളിനുണ്ട്. ആപ്പിൾ പേ വരുന്നതോടെ ഐഫോൺ, ആപ്പിൾ വാച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സാധിക്കും.

ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായും വിപണിയായും മാറ്റാനുള്ള ആപ്പിളിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്. ഈ ആഴ്ച മുംബൈയിൽ ആപ്പിൾ തങ്ങളുടെ ആറാമത്തെ റീട്ടെയിൽ സ്റ്റോർ തുറന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam