ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
#WATCH | Tamil Nadu: Supporters of actor and TVK president Vijay chase his vehicle as he arrives at the venue to address a public meeting in Thanjavur today. pic.twitter.com/2Jfgdkz8sC
— ANI (@ANI) March 4, 2026
വിജയ്‌യുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ പി. വിഘ്നേഷ് എന്ന ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് ഗുരുതര പരിക്ക്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇതിന് മുൻപ് കരൂരിൽ നടന്ന റാലിയിൽ 27 പേർ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ മാസം സേലത്ത് നടന്ന റാലിയിലും തിരക്കിൽപെട്ട് ഒരാൾ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാക് ചാരവലയം തകർത്തു; ഇന്ത്യൻ സൈനിക താവളങ്ങൾ നിരീക്ഷിക്കാൻ ചൈനീസ് സിസിടിവി ക്യാമറകൾ
മൂന്ന് വർഷത്തിനിടയിലെ റെക്കോർഡ് നിരക്ക്; ട്രംപ് ഉപരോധ ഭീഷണി കുറഞ്ഞതോടെ റഷ്യയിൽ നിന്ന്
തിരഞ്ഞെടുപ്പ് തിരക്കിൽ വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കരുത്; ബംഗാൾ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം
തിരഞ്ഞെടുപ്പിൽ ബയോമെട്രിക് മുഖംതിരിച്ചറിയൽ സംവിധാനം; സാധ്യതകൾ പരിശോധിക്കാമെന്ന് സുപ്രീം കോടതി