പാര്‍ട്ടി പ്രവര്‍ത്തകന്‍ വാഹനം കയറി മരിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അറസ്റ്റ് തടഞ്ഞ് കോടതി

JUNE 27, 2025, 6:59 AM

ഹൈദരാബാദ്: ഗുണ്ടൂര്‍ ജില്ലയില്‍ റാലിക്കിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്‍ വാഹനം കയറി മരിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അറസ്റ്റ് തടഞ്ഞ് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ജൂലൈ 1 വരെ റെഡ്ഡിക്കെതിരെ നടപടി എടുക്കരുതെന്നാണ് ഉത്തരവ്. കുഭമേളയ്ക്കിടെ പോലും അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് കോടതി പറഞ്ഞു. 

വൈഎസ്ആര്‍സിപി രാജ്യസഭാംഗം വൈ വി സുബ്ബ റെഡ്ഡി, മുന്‍ മന്ത്രിമാരായ അമ്പാട്ടി റാംബാബു, വി രജിനി എന്നിവര്‍ക്കെതിരെയുള്ള നടപടികളും ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. 

ജൂണ്‍ 18 നാണ് പലനാട് ജില്ലയിലെ സാതനപ്പള്ളിയില്‍ ജഗന്‍ റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം ഇടിച്ചുകയറി 53 വയസ്സുള്ള സി സിംഗയ്യ എന്ന വ്യക്തി കൊല്ലപ്പെട്ടത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 106(1) പ്രകാരം അശ്രദ്ധമൂലം മരണത്തിന് കാരണമായതിന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് സിസിടിവി, ഡ്രോണ്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമല്ലാത്ത നരഹത്യ), സെക്ഷന്‍ 49 (പ്രേരണ) എന്നിവ ഉള്‍പ്പെടുത്തി കേസ് വിപുലീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam