ചെന്നൈ: വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. മദ്രാസ് ഐഐടിയിൽ ഗവേഷണ വിദ്യാർത്ഥിയായ ഹൈദാരബാദ് സ്വദേശി സർക്കർ ആണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഞായറാഴ്ച വൈകിട്ട് ചെന്നൈയിൽ നിന്ന് ബംഗാളിലെ ദുർഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനം റൺവേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമർജൻസി അലാം മുഴങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൈലറ്റിൻ്റെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരണ് എമർജൻസി വാതിൽ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്