ഡൽഹി: എയർ ഇന്ത്യയുടെ പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനം റദ്ദാക്കിയതായി റിപ്പോർട്ട്. ദില്ലിയിൽ നിന്നുള്ള ഇൻബൗണ്ട് യാത്രയിൽ വിമാനത്തിൽ പക്ഷിയിടിച്ചിരുന്നു. വിമാനം പൂനെയിൽ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്. തുടർന്ന് ജൂൺ 20ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന AI2470 വിമാനം റദ്ദാക്കിയതായി കമ്പനി അറിയിക്കുകയായിരുന്നു.
എന്നാൽ വിശദമായ പരിശോധനകൾക്കായി വിമാനം മാറ്റിയതായും എയർലൈൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്