ലഖ്നൗ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട വിമാനം ആണ് വൈകിയത്.
അതേസമയം ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.
യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവൻ പണവും തിരികെ ലഭിക്കുന്ന രീതിയിൽ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം നൽകി. അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്