ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകൻ വിജയ്ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് എ.ഐ.എ.ഡി.എം.കെ. വിജയ്യുടേത് അഹംഭാവപരമായ പെരുമാറ്റമാണെന്നും രാഷ്ട്രീയ പക്വതയില്ലായ്മയാണെന്നും എ.ഐ.എ.ഡി.എം.കെ വിമർശിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് തന്നെയാണ് ഉത്തരവാദിയാണെന്നും വിഷയത്തിൽ വിജയ് മറുപടി പറയണമെന്നും എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു.
"കരൂരിൽ 41 പേർ മരിച്ച സംഭവത്തിൽ നിങ്ങളും ഉത്തരവാദിയല്ലേ? അതിന് ഒരു പ്രായശ്ചിത്തവും ചെയ്യാതെ, നിയമനടപടികൾ ഭയന്ന് 72 ദിവസത്തിലധികം പനയൂരിൽ ഒളിച്ചിരിക്കുകയല്ലേ നിങ്ങൾ ചെയ്തത്. 15 ദിവസത്തേക്ക് നിങ്ങളുടെ പാർട്ടി ഓഫീസ് അടച്ചിടുകയും ചെയ്തു" എഐഎഡിഎംകെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിന് പകരം അവരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയതിനെയും എഐഎഡിഎംകെ പരിഹസിച്ചു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോകുന്നതിന് പകരം അവരെ നിങ്ങളുടെ അടുത്തേക്ക് വിളിപ്പിച്ചത്. ഇതൊരു ജന്മി സ്വഭാവമാണ്. ഇതിന് വേണമെങ്കിൽ നിങ്ങൾക്ക് ഡോക്ടറേറ്റ് പോലും ലഭിക്കുമെന്ന് പോസ്റ്റിൽ പറയുന്നു.
ജനങ്ങളുടെ കണ്ണുനീർ തുടയ്ക്കാൻ പോകാതെ, ഗ്ലിസറിൻ കണ്ണീരുമായി അല്പം പോലും കുറ്റബോധമില്ലാതെ നിങ്ങൾ ഒരു പ്രതീകാത്മക അനുശോചന പരിപാടി നടത്തി. അത് സ്വയം പ്രമോഷനാക്കി മാറ്റുകയും ചെയ്തു. ഈ അഹംഭാവപരമായ പെരുമാറ്റം രാഷ്ട്രീയത്തിലെ അപകടകരമായ അടയാളമാണെന്നും എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,