രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഡിഎംഡികെയ്ക്ക് സീറ്റില്ല

JUNE 1, 2025, 3:08 AM

ചെന്നൈ: തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ എഐഎഡിഎംകെ ( AIADMK ) പ്രഖ്യാപിച്ചു. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 

ഇന്‍ബാദുരൈ, ധനപാല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ഡിഎംഡികെ സഖ്യത്തില്‍ തുടരുമെന്നും മുനുസാമി പറഞ്ഞു.

രാധാപുരം മണ്ഡലത്തില്‍ നിന്നും 2016-2021 കാലയളവില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു ഇന്‍ബാദുരൈ. ഇപ്പോള്‍ എഐഎഡിഎംകെ ലോയേഴ്‌സ് വിങ് സെക്രട്ടറിയാണ്.

vachakam
vachakam
vachakam

തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും 1991-1996 കാലയളവില്‍ എംഎല്‍എയായിരുന്നു ധനപാല്‍. ഇപ്പോല്‍ എഐഎഡിഎംകെ ചെങ്കല്‍പേട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ പ്രസിഡന്റാണ്.

തമിഴ്‌നാട്ടില്‍ ജൂണ്‍ 19 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലേക്കാണ് ഒഴിവു വന്നിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam