ഗര്‍ഭിണിയുടെ വയറ്റില്‍ മെഡിക്കല്‍ ജെല്ലിന് പകരം പുരട്ടിത് ആസിഡ്; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

JUNE 28, 2025, 7:18 PM

മുംബൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ മെഡിക്കല്‍ ജെല്ലിനു് പകരം ഹൈഡ്രോ ക്ലോറിക് ആസിഡ് പുരട്ടിയെന്ന പരാതിയിന്‍മേല്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടു. മുബൈ ജല്‍നയിലെ ബൊകാര്‍ദന്‍ റൂറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ ഷീല ബലേറാവുവിനാണ് ദുരനുഭവം ഉണ്ടായത്. ഇതേ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ പൊള്ളലേറ്റു. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. 

ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അബദ്ധത്തില്‍ മെഡിക്കല്‍ ട്രേയില്‍ വച്ച ആസിഡാണ് നഴ്‌സുമാര്‍ ഉപയോഗിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. ആര്‍.എസ് പാട്ടീല്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam